ഇളംകാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു o0'

27 Jun 2016

കഥകള്‍ക്കപ്പുറം..

മഹേഷിന്റെ_പ്രതികാരം
കഥകള്‍ക്കപ്പുറം ‍ജീവിതത്തിന്റെ ഉള്‍നാടന്‍ കാഴ്ചകള്‍ക്കപ്പുറം  മഹേഷിന്റെ പ്രതികാരം തുറന്നുവെക്കുന്നത് പച്ചയായ മനുഷ്യ ജീവിതം കോടമഞ്ഞിന്റെ കരിമ്പടം പുതച്ചുനില്‍ക്കുന്ന കാഴ്ചയാണ്. മഹേഷിനെ കടന്നുവെട്ടി കഥ മുന്നേറുന്നത് ഗൃഹാതുരത്വത്തിന്റെ ഓര്‍ക്കാപ്പുറങ്ങളിലേക്കാണ്.  മൗനമായാണെങ്കില്‍പ്പോലും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഒരു ജീവിതത്തുടര്‍ച്ച നല്‍കുന്ന ചലച്ചിത്രകഥനമാണിത്. കഥയില്‍ പ്രവേശിക്കും മുന്‍പേ കഥയില്‍ കടന്നുകൂടിയ നായിക എവിടെനിന്നോ പൊട്ടിമുളക്കാറുള്ള കാമ്പില്ലാത്ത കഥാപാത്രമല്ല..... അതുപോലെത്തന്നെ ഓരോ കഥാപാത്രത്തിനും  ജീവിതം നല്‍കിക്കൊണ്ട് മുന്നോട്ട്പോകുന്ന സിനിമ വാക്കുകള്‍ക്കപ്പുറമാണ്....